കെജിഎഫിന്റെ നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ 1191.24 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയിരിക്കുന്നത്. എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ആമിർ ഖാന്റെ ദംഗലിനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.
ഇന്ത്യയിൽ ഭാഷകളുടെ ചർച്ച കൊണ്ടുപിടിച്ചു നടക്കുന്ന ഈ സാഹചര്യത്തിൽ, ഭാഷയുടെ എല്ലാ അതിർവരമ്പുകളെയും ഭേദിച്ചു കൊണ്ടുള്ള കുതിപ്പാണ് 'കെജിഎഫ് 2'(KGF 2) നടത്തികൊണ്ടിരിക്കുന്നതെന്നാണ് ഓരോ ദിവസവും സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ പറയാതെ പറയുന്നത്.
ഏപ്രിൽ പതിനാലാം തീയതി ജനങ്ങൾക്ക് മുന്നിലെത്തിയതു മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കുക ആയിരുന്നു യാഷ് നായകനായുള്ള കെ ജി എഫ് 2. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാല ട്വീറ്റ് ചെയ്തിരിക്കുന്നത് പ്രകാരം നാലാം ആഴ്ചയിലെ ബോക്സോഫീസ് കളക്ഷൻ പുറത്തുവരുമ്പോൾ ആഗോളതലത്തിൽ ഇതുവരെ നേടിയിരിക്കുന്നത് 1191.24 കോടി രൂപയാണ്. ചിത്രം ഈ ആഴ്ച തന്നെ 1200 കോടി രൂപ കടക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനു മുന്നേ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആമിർ ഖാന്റെ ദംഗലും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും മാത്രമാണ് കെജിഎഫ് 2 മുന്നിലുള്ളത്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി കുറിച്ച യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത്, ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.














Comments